വാസ്തുശാസ്ത്രം
വാസ്തു എന്നുള്ളത് ഗൃഹം മുതലായവ രൂപകൽപന ചെയ്യാനുള്ള ഒരു പരമ്പരാഗത ശാസ്ത്രം ആണ്.
മനുഷ്യൻറെ വാസസ്ഥലം നിർമിക്കുമ്പോൾ പ്രകൃതിയുടെ തലങ്ങൾക്കു ഉപദ്രവമില്ലാതെ പണിയേണ്ട കാര്യങ്ങളെപ്പറ്റിയുമാണ് വാസ്തു ശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
നൂറ്റാണ്ടുകൾക്കു മുൻപേ പിറവി എടുത്ത ഒരു ഗ്രഹനിർമാണ രീതിയാണ് വാസ്തു ശാസ്ത്രം .
നൂറ്റാണ്ടുകൾക്കു മുൻപേ നിർമിച്ച പല ചരിത്ര നിര്മിതികളും വാസ്തു ശാസ്ത്രമനുസരിച്ചാണ് നിർമിച്ചിട്ടുള്ളത്.
ഭൂമി ലക്ഷണം
വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന ഭൂമി സമചതുരമായോ , ദീർഘ ചതുരമായോ ആണ് വേണ്ടത്.
വൃത്തം രണ്ടോ മൂന്നോ അതിലധികമോ കോണുകളുള്ള ഭൂമി വർജ്ജിക്കേണ്ടതാണ്.
വാസ്തു ശാസ്ത്രമനുസരിച്ചു കിഴക്ക് വടക്ക് താഴ്ന്നു തെക്ക് പടിഞ്ഞാറ് ഉയർന്നതുമായ ഭൂമി ഉത്തമ ഗണത്തിൽ പെടുന്നു
സമീപത്തു അമ്പലം മുതലായവ ഉണ്ടെങ്കിൽ അവ കൂടി കണക്കിൽ എടുത്തു വേണം ഭൂമി തിരഞ്ഞെടുക്കാൻ.
ദിക്കുകളിലേക്കല്ലാതെ തിരിഞ്ഞു കിടക്കുന്ന ഭൂമിയാണെങ്കിൽ വർജിക്കുന്നതാകും ഉത്തമം.
ഗ്രഹരൂപകല്പന
വാസ്തു ശാസ്ത്രം ഉപദേശിക്കുന്നത് ഗൃഹം രൂപകൽപന ചെയ്യുന്നത് പൂർണമായും പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും ഇണങ്ങുന്ന രീതിയിലായിരിക്കണം.
വീട് പണി ചെയ്യാൻ പോകുന്ന ആളുടെ താല്പര്യങ്ങളും ബഡ്ജറ്റും കൃത്യമായി അറിഞ്ഞു വേണം പണിയാൻ. കയ്യിൽ ഉള്ള ധനം കൃത്യമായി ഉപയോഗിച്ച് വീട് നിർമിക്കാൻ ശ്രദ്ധിക്കണം.
ഭൂമിയുടെ കിടപ്പ്,ആകൃതി , സമീപ പ്രദേശം, അമ്പലം, പുഴ മുതലായവ കണക്കിലെടുത്തു വേണം ഗൃഹം രൂപകൽപന ചെയ്യാൻ.
കിഴക്ക് ദർശനം ആണ് ഉത്തമം എന്ന് പറയുന്ന പ്രചാരങ്ങൾ ധാരാളം കേട്ട് വരുന്നുണ്ട് എന്നാൽ അങ്ങിനെ ഒന്നില്ല. കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് എന്നി നാലു ദിശകളും വീട് വൈകുന്നതിന് നല്ലതാണു .വിദിക്കുകൾ വർജ്ജിക്കേണ്ടതുമാണ്. (വടക്ക് , കിഴക്ക് , തെക്ക് കിഴക്ക്,വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്) .
വീടിൻറെ ദർശനം കണക്കാക്കുന്നത് അടുത്ത സ്ഥലം പരിശോധിച്ചതിനു ശേഷം ആണ് വേണ്ടത്. പാടം, പുഴ , റോഡ് , മല എന്നിവ കണക്കിൽ എടുത്താണ് വീടിൻറെ ദർശനം നിശ്ചയിക്കുന്നത്. ആയതിനു ഒരു വാസ്തു വിദഗ്ദൻറെ ഉപദേശം അനിവാര്യമാണ്.
വീടിൻറെ ചുറ്റളവ്, സൂത്രം ഒഴിവു എന്നിവ കൃത്യമായി കണക്കാക്കി വേണം ഗൃഹം രൂപകൽപന ചെയ്യാൻ.
കിടപ്പുമുറിയുടെ സ്ഥാനം
വീടിൻറെ തെക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും ആണ് കിടപ്പുമുറിയുടെ സ്ഥാനം നല്ലതു. br>
നമ്മുടെ കാലാവസ്ഥക്കനുസരിച്ചു വടക്കു പടിഞ്ഞാറോ തെക്കു കിഴക്കോ കിടപ്പ് മുറി നൽകുന്നതുകൊണ്ട് ചൂട് കുറയാനും തന്മൂലം അവിടെ ഉറങ്ങാനും നല്ലതായിരിക്കും.
പ്രധാന ബെഡ്റൂം തെക്ക് പടിഞ്ഞാറേ മൂലയിൽ തന്നെ വേണമെന്ന് നിബന്ധനയും ശാസ്ത്രത്തിൽ പറഞ്ഞിട്ടില്ല
അടുക്കളയുടെ സ്ഥാനം
വീടിന്റെ വടക്കേ ഭാഗത്തോ, കിഴക്കേ ഭാഗത്തോ അടുക്കള വരുന്ന രീതിയിൽ വീട് ഡിസൈൻ ചെയ്യണം.
കേരളീയ ആചാരപ്രകാരം സൂര്യനഭിമുഖമായിട്ടാണ് നമ്മൾ എല്ലാ നല്ല കാര്യങ്ങളും ചെയ്തു വരാറുള്ളത്. അതുകൊണ്ടു തന്നെ കിഴക്കോട്ടു തിരിഞ്ഞു പാചകം ചെയ്യുന്നതാണ് ഉത്തമം . വടക്കോട്ടു തിരിഞ്ഞും പാചകം ചെയ്യാം.എന്നാൽ തെക്കോട്ടും പടിഞ്ഞാറോട്ടും വേണമെന്നില്ല .
വടക്ക് കിഴക്ക് , വടക്ക് മധ്യ ഭാഗം , വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ,കിഴക്ക് മധ്യ ഭാഗം എന്നിവിടങ്ങളിൽ അടുക്കളയ്ക്ക് സ്ഥാനം ഉണ്ട്
കിണറിൻറെ സ്ഥാനം
മീനം, മേടം, ഇടവം, കുംഭം, മകരം എന്നീ രാശികളിൽ കിണർ കുഴികുന്നതാണ് നല്ലതു
കിണറും, വീടും തമ്മിൽ വേദം വരാത്ത രീതിയിൽ വേണം കിണറിൻറെ സ്ഥാനം കാണാൻ.
ആപൻ, ആപവത്സൻ, വരുണൻ എന്നീ പദങ്ങളിൽ കിണറിനു സ്ഥാനം ഉണ്ട്.
പ്രാർത്ഥനാമുറിയുടെ സ്ഥാനം
വീടിന്റെ കിഴക്കു ഭാഗത്തോ , പടിഞ്ഞാറു ഭാഗത്തോ ആണ് പൂജാമുറി അഥവാ പ്രാർത്ഥനാമുറി നല്ലതു.
വീടിന്റെ കിഴക്കു ഭാഗത്തു ആണെങ്കിൽ ഫോട്ടോകൾ പടിഞ്ഞാറു തിരിച്ചും വീടിൻ്റെ പടിഞ്ഞാറു ഭാഗത്തു ആണെങ്കിൽ കിഴക്കോട്ടു തിരിച്ചും ആണ് ദൈവത്തിന്റെ ഫോട്ടോ വയ്ക്കേണ്ടത്.
പകുതിയോ അതിലധികണമോ ഭാഗം ദേവൻറെ മുന്നിൽ വരുന്ന രീതിയിൽ ആയിരിക്കണം പൂജ മുറിയുടെ സ്ഥാനം കണക്കാക്കേണ്ടത്.